2009, മാർച്ച് 25, ബുധനാഴ്‌ച

യൂറോപ്പില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ castrate ചെയ്യാന്‍ ആലോചിക്കുന്നു

ശീതീകരിച്ച സമ്മേളനമുറി. ദീര്‍ഘചതുരമേശ. ആത്മവീര്യവര്‍ദ്ധിനികസേരകള്‍. പ്രൊജക്ടര്‍. പവര്‍പോയിന്റ്. ധാതുജലം.

ഗ്രാന്‍ഡ്-ബോസ്സ്(*) പാരഡൈം ഷിഫ്റ്റിനെപ്പറ്റി വച്ചലക്കിക്കൊണ്ടിരിക്കുന്നു. വന്ദ്യവയോധികന്‍. ഇറുക്കിക്കെട്ടിയ ടൈയ്ക്കു മുകളിലൂടെ കഴുത്തിലെ മാംസം തുളുമ്പിയിറങ്ങുന്നു. ഓഷ്യന്‍സ് 11 ല്‍ ഹൃദയാഘാതം അഭിനയിക്കുന്ന കാള്‍ റെയ്നറെപ്പോലിരിക്കും.

കൃത്യം പതിനഞ്ചാമത്തെ മിനിട്ടില്‍ ബോറടിച്ചുതുടങ്ങി. ഇടതുവശത്തും വലതുവശത്തും ഇരിക്കുന്നത് അതിസുന്ദരിമാരായ ഓരോ ബ്രിട്ടീഷ് & ബനാനാ റിപബ്ലിക്ക് യുവതിമാരാണ്. പക്ഷെ, ഉറക്കം വന്നിട്ട് ഒരുപണിയുമില്ല. ഈര്‍ക്കിലി കുത്തിവച്ചാല്‍ കണ്ണു തുറന്നിരിക്കില്ല.

നാലുതവണ കണ്ണടഞ്ഞുപോയത് വരെ എണ്ണി. പിന്നെ മടിച്ചില്ല; നാണം വിചാരിക്കാതെ ഇരുന്നയിരുപ്പില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു നാപ്പെടുത്തു. നിര്‍വൃതിയോടെ കണ്ണു ചിമ്മിത്തുറക്കുമ്പോള്‍ യോഗം പിരിച്ചുവിടാറായി. സമ്മേളനത്തിന്റെ ഫീഡ്ബാക്ക് എഴുതാനുള്ള കടലാസ് പല കൈമറിഞ്ഞു മുന്നില്‍ വന്നു. ക്ഷീണിച്ചവശനായി തൊട്ടെതിര്‍ വശത്ത് പരിശീലകനും വന്നിരുന്നു.  

എല്ലാവരും കുനിഞ്ഞിരുന്ന് ഫീഡ്ബാക്ക് എഴുതാന്‍ തുടങ്ങി. "പരിശീലനം ബിലോ ആവറേജ്" എന്ന് ഫീഡ്ബാക്ക് എഴുതിക്കൊണ്ടിരുന്നത് നേരെ മുന്നിലിരുന്ന പരിശീലകന്‍ കണ്ടോ എന്ന് ഒളിഞ്ഞുനോക്കുമ്പോ......

ആണ്ടടാ ! പരിശീലകന്‍ നമ്മുടെ ഇടതുവശത്തിരുന്ന അതിസുന്ദരിയായ യുവതിയെ നോക്കിയിരിപ്പാണ് ! ജഗതി ഭിത്തിയില്‍ തൊട്ട് അച്ചാറു നക്കുന്ന ഭാവം. NAUGHTY BOY ! മൂത്രം പോകണമെങ്കില്‍ മിക്കവാറും വയാഗ്ര വേണ്‍ടിവരും. നോട്ടം കണ്ടാലോ, പെണ്ണിപ്പോ പൊട്ടിത്തെറിക്കും. യുവതിയാണെങ്കിലോ ? ഫീഡ്ബാക്ക് എഴുതണോ ഗുരുവിനെ കണ്ണുരുട്ടി പേടിപ്പിക്കണോ എന്ന ചിന്താക്കുഴപ്പത്തിലും.

യൂറോപ്പില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ castrate ചെയ്യാന്‍ ആലോചിക്കുന്നു എന്ന് വാര്‍ത്ത. മകളുടെ പ്രായമുള്ളവര്‍ കുട്ടികളാണല്ലോ. സൗന്ദര്യാരാധകര്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചിലയിടത്തൊക്കെ തുറിച്ചുനോട്ടവും ഹരാസ്മെന്റായിട്ടുവരും ;) 

ഒരിക്കല്‍ കോഫീ വെന്‍ഡിംഗ് മെഷീനില്‍ കോയിനിട്ട് 'സി സിക്സ്' സെലക്ട് ചെയ്ത് വനില ഡീകാഫ് ഒഴുകിവരുന്നതു നോക്കി നില്‍ക്കവേ, ഒരു കപ്പു താഴേക്കിറങ്ങി വന്നു. പിന്നാലെ അല്‍പം ചൂടുവെള്ളവും. ശേഷം, ശ് ശ് ശ് ശ് ശ് ശ് എന്ന സ്വരത്തില്‍ വായു ചീറ്റി. പിന്നെ അനക്കമില്ല. കോയിനും പോയി. കാപ്പിയും ഇല്ല. പാന്‍ട്രിയിലിരുന്നവര്‍ക്ക് ബ്രേക്ക് തീരും വരെ ചിരിക്കാന്‍ വകയുമായി.  

(*) ബോസ്സിന്റെ ബോസ്സ്

2 അഭിപ്രായങ്ങൾ:

  1. "ബാല"രുടെ നിര്‍‌വ്വചനത്തില്‍ സുന്ദരികളായ യുവതികളും പെടുമോ? :-O തുറിച്ചുനോക്കുന്നതും പീഡനമാവുമെന്നോ? :-O താമസിയാതെ അപ്പോള്‍ യൂറോപ്പിലെ മിക്കവാറും ആണുങ്ങളൊക്കെ എന്തോ കളഞ്ഞ അണ്ണാന്മാരെപ്പോലെ നടക്കുന്നതു കാണേണ്ടി വരുമല്ലോ. പീഡകരായ സ്ത്രീകളെ ഈ നിയമം എങ്ങനെ ബാധിക്കുമോ എന്തോ?

    മറുപടിഇല്ലാതാക്കൂ