2009, മാർച്ച് 17, ചൊവ്വാഴ്ച

മൃഗശാലയിലെ പുതിയ ജോലിക്കാരന്‍

"നീയറിഞ്ഞോടീ! നഗരാതിര്‍ത്തിയിലെ മൃഗശാലയില്‍ കൂടുകള്‍ കഴുകി വൃത്തിയാക്കാന്‍ വരുന്ന ചെറുപ്പക്കാരന് നന്നായി കമ്പ്യൂട്ടര്‍ അറിയാമത്രേ!"

"ഉവ്വോ?"

"ഉം. എന്തെങ്കിലും സഹായം വേണ്ടപ്പൊഴൊക്കെ അയാള്‍ കാര്യാലയത്തിനുള്ളില്‍ വന്ന് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറുമൊക്കെ നന്നാക്കിക്കൊടുക്കുമത്രേ! ഇവരൊക്കെയല്ലേ കുപ്പത്തൊട്ടിയിലെ മാണിക്യങ്ങള്‍ ?"

"ഉവ്വ! മാന്ദ്യത്തില്‍ പണി പോയ ഏതെങ്കിലും എച് വണ്‍ ബി ക്കാരനായിരിക്കും"


വൈക്കത്തപ്പനേ, ഇതെഴുതീന്ന് വച്ചെന്റെ പണി കളയിക്കല്ലേ. ഗാര്‍ബേജില്‍ കളയാന്‍ വച്ച ട്യൂണ സാന്‍ഡ് വിച്ച് തിന്നാന്‍ പോയാല്‍ പണി പോകുന്ന കാലമാണേ.

.

6 അഭിപ്രായങ്ങൾ:

  1. ചിരിക്കണോ അതൊ കരയണോ ? വൈക്കത്തപ്പാ...

    :)

    മറുപടിഇല്ലാതാക്കൂ
  2. അതെ..എനിക്കും ഇതിനെപ്പറ്റി കമന്റ് ഇല്ല.
    "പച്ച നിറമുള്ള പേരക്കയ്കള്‍" കലക്കി...
    ഇഷ്ടപ്പെടാന്‍ ഒരു കാരണമുണ്ട്..ഞാനും,ഇതേ അവസ്ഥയില്‍ ഇരുന്നപ്പോള്‍ ആദര്‍ശിനെ കുറെ ഓടിച്ചിട്ടുണ്ട്..ഈ പേരയ്ക്കകള്‍ക്ക് വേണ്ടി..അന്ന് പക്ഷെ,ഞങള്‍ നാട്ടിലായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  3. ആ ജോലി പോയ ആളുടെ കഥ വായിച്ച് അന്തം വിട്ടുപോയി. ഇങ്ങനെയുമുണ്ടോ കമ്പനികള്‍? എന്താ ഈ Whole Foods-ന്റെ പ്രത്യേകത?

    മറുപടിഇല്ലാതാക്കൂ
  4. ജോലീന്ന് പിരിച്ചുവിടാന്‍ ഒരു കാരണം നോക്കിയിരിക്ക്യല്ലേ ബോസ്സമ്മാര്. ഇപ്പോള്‍ ദാ തപാലാപ്പീസ് ആയിരത്തിനാനൂറു മാനേജര്‍മാരെ പിരിച്ചുവിടുന്നു; ഒന്നരലക്ഷം പേര്‍ക്ക് ഏര്‍ ലി റിട്ടയര്‍മെന്റും

    മറുപടിഇല്ലാതാക്കൂ
  5. നല്ല തമാശ!കൊള്ളക്കാരന്‍ കള്ളനെ ഉപദേശിച്ചതുപോലെയാണല്ലോ! വൈറ്റ് പ്ലെയിന്സിലെ (ന്യൂ യോര്‍ക്ക്)Whole Foods കാലാവധി കഴിഞ്ഞ 156 സാധനങ്ങള്‍ വിറ്റതിന് $12,250.00 ഫൈന്‍ കൊടുത്ത വാര്‍ത്ത കഴിഞ്ഞമാസം കേട്ടതേയുള്ളൂ! അതോടെ ഞാന്‍ ഓര്‍ഗാനീക് ഫുഡിനോടുള്ള ആരാധനയും നിര്‍ത്തി!

    മറുപടിഇല്ലാതാക്കൂ