നമ്മുടെ സിനിമകളില്‍ ട്രാന്‍സെക്ഷ്വലുകളെ കഥാപാത്രങ്ങളാക്കാറു പതിവില്ല. അഥവാ ആക്കിയാല്‍ തന്നെ നൃത്തം ചെയ്ത് തമാശയാക്കാനോ ക്ലൈമാക്സിനു മുന്‍പേ കൊല്ലപ്പെടാനോ ആയിരിക്കും നിയോഗം. മലയാളത്തില്‍ ആകെ ഓര്‍മ്മ വരുന്നത് 'ചാന്തുപൊട്ട്' എന്ന സിനിമയാണ്. അതില്‍ തന്നെ കഥ മുഴുമിപ്പിക്കുമ്പൊഴേക്കും രാധാകൃഷ്ണന്‍ പുരുഷനായിത്തീരുകയാണ്.
'അലക്സ്' ജനിച്ചത് ഇങ്ങനെ രണ്ടിലധികം ക്രോമസോമുകളുമായാണ്. കുട്ടിയായിരിക്കുമ്പോഴേ എളുപ്പത്തില്‍ ശസ്തക്രിയ ചെയ്ത് 'നേരെ'യാക്കാമായിരുന്നതാണ്. പക്ഷേ, ഈ തീരുമാനം അലക്സിനു വിട്ടുകൊടുക്കാനും അവള്‍/ന്‍ തനിയെ തീരുമാനെമെടുക്കാറാകുന്നതുവരെ കാത്തിരിക്കാനും അലക്സിന്റെ അഛനും അമ്മയും തയാറാകുന്നു. പതിനഞ്ചുവയസ്സായ അലക്സ് പുരുഷനാകണമോ സ്ത്രീയാകണമോ അതോ ആയിരിക്കുന്നതായി തന്നെ തുടരണമോ എന്ന് തീരുമാനിക്കുന്നതിന്റെ ബദ്ധപ്പാടുകളിലൂടെയും നീറ്റലിലൂടെയും എക്സ് എക്സ് വൈ എന്ന അര്‍ജന്റീനിയന്‍ സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.
(ട്രാന്‍സ്ജെന്‍ഡറുകളെപ്പറ്റി കൃഷ്ണതൃഷ്ണയുടെ വിശദമായ ലേഖനം)
ട്രാന്‍സ്ജെന്‍ഡര്‍ എന്നു കേള്‍ക്കുമ്പോഴേ, മുഖം ക്ഷൗരം ചെയ്ത ഉയരമുള്ള സ്ത്രീകളെയും ഇരുകൈത്തലങ്ങളും കൂട്ടിയടിച്ച് ഠപ് ശബ്ദമുണ്‍ടാക്കുന്ന വൃത്തിയില്ലാത്ത പുരുഷന്മാരെയും മാത്രം ഓര്‍മ്മ വരുന്നവര്‍ക്ക് : എക്സ് എക്സ് വൈ യുടെ ട്രെയ് ലര്‍ : (not appropriate for kids)
ചിന്തനീയമായ വിഷയം തന്നെ മാഷേ...
മറുപടിഇല്ലാതാക്കൂഈ പരിചയപ്പെടുത്തലിനു നന്ദി
മറുപടിഇല്ലാതാക്കൂ