ഹൈസ്കൂളില്‍ പഠിച്ചത് പിതാവിന്റെ ക്രോമസോം ആണ് കുട്ടിയുടെ ലിംഗം തീരുമാനിയ്ക്കുന്നത് എന്നായിരുന്നു. പിതാവിന്ല്‍ നിന്നു ലഭിയ്ക്കുന്നത് എക്സ് ക്രോമസോം ആണെങ്കില്‍ പെണ്‍കുട്ടി (എക്സ് എക്സ്), വൈ ക്രോമസോം ആണെങ്കില്‍ ആണ്‍കുട്ടി (എക്സ് വൈ)
ഈ വര്‍ഷം ആദ്യം രണ്ട് ബ്രിട്ടിഷ് സര്‍വകലാശാലകള്‍ ചേര്‍ന്നു നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ പഠനം (ബയോളജിക്കല്‍ അല്ല, സ്റ്റാറ്റിസ്റ്റിക്കല്‍. note the point) അനുസരിച്ച്, കണ്‍സെപ്ഷനു മൂന്നുമാസം മുന്‍പ് സ്ത്രീകള്‍ കഴിയ്ക്കുന്ന ഹൈ എനര്‍ജി ഡയറ്റ്, ജനിയ്ക്കാനിരിയ്ക്കുന്ന കുട്ടിയുടെ ലിംഗം വരെ തീരുമാനിയ്ക്കുമത്രേ ! കണ്‍സെപ്ഷനു മുന്‍പുള്ള മൂന്നു മാസത്തിനുള്ളില്‍ അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ ഉയര്‍ന്ന കലോറി, ഗ്ലൂക്കോസ്, സോഡിയം മുതലായവ ഉണ്ടെങ്കില്‍ കുട്ടി ആണാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നു ചുരുക്കം. ബ്രിട്ടനിലെയും അമേരിക്കയിലെയും നഗരങ്ങളില്‍ ആണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നതിനുള്ള കാരണം തന്നെ ജോലിത്തിരക്കുമൂലം അമ്മമാര്‍ പ്രഭാതഭക്ഷണമേ ഒഴിവാക്കുന്നതാണ് എന്നും കണ്ടെത്തിയിരിക്കുന്നു !
സ്കൂളില്‍ പഠിച്ചത് തിരുത്താനൊന്നും ഈ പഠനം പോര. അമൃതയിലോ ശ്രീചിത്തിരയിലോ ഒരു റിസേര്‍ച്ച് നടത്തിയാല്‍, 'പതിവായി ചോറു കഴിയ്ക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരും' എന്നു തെളിയിക്കാവുന്നതേയുള്ളൂ. സംഗതി ശരിയായാലും തെറ്റായാലും ഒരു കാര്യം ഉറപ്പാണ്. അമ്മമാര്‍ ഉയര്‍ന്ന ഊര്‍ജ്ജമുള്ള ഭക്ഷണം കഴിച്ചാല്‍, പെണ്ണായാലും കൊള്ളാം ആണായാലും കൊള്ളാം ജനിക്കുന്ന കുട്ടി ഹൈപ്പര്‍ ആയിരിക്കും. പെണ്‍കുട്ടിയെ പ്രസവിച്ചതിന് മരുമകളെ വീണ്ടും പഴി പറയാന്‍ അമ്മായിയമ്മമാര്‍ക്കൊരു അവസരം ഒത്തുവന്നിരിക്കുന്നു he he..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ