2009, ജനുവരി 14, ബുധനാഴ്‌ച

റിവേഴ്സ് റേസിസം

ന്യൂനപക്ഷങ്ങള്‍ക്കും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും (കറുത്തവര്‍ഗ്ഗക്കാര്‍, സ്ത്രീകള്‍) മുന്‍ ഗണന ഉറപ്പുനല്‍കുന്ന അഫര്‍മേറ്റീവ് ആക്ഷന്‍ പോളിസി കാലോചിതമായി പരിഷ്കരിയ്ക്കണമെന്ന് ഉറക്കെചിന്തിച്ചുകൊണ്ട് നിയുക്ത അമേരിക്കന്‍ രാഷ്ട്രപതി ഇന്നലെ നടത്തിയ ഒരു പ്രസംഗത്തില്‍ നിന്നൊരു വാചകം : "so that no poor white kid loses his chance because of affirmative action, in today's social environment"  

ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പ്രസിഡന്റായതുകൊണ്ട് അമേരിക്കയിലെ വര്‍ണ്ണവിവേചനം പൂര്‍ണ്ണമായും അവസാനിച്ചു. 
റൂസവെല്‍റ്റ് പ്രസിഡന്റായതോടെ വികലാംഗരുടെ ഉന്നമനം പൂര്‍ത്തിയായി. 

വെളുത്തവര്‍ഗ്ഗക്കാരായി ജനിച്ചതിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്ന് പരാതിപ്പെടുന്നവര്‍ കൂടിവരുന്നത്രേ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ