2009, ജനുവരി 23, വെള്ളിയാഴ്‌ച

ഇന്നു വെളുപ്പിനെ കണ്ട സ്വപ്നത്തില്‍ നിന്ന്

നിങ്ങളിരിയ്ക്കുന്ന സോഫായ്ക്കു സമാന്തരമായിട്ടിരിയ്ക്കുന്ന മഞ്ചത്തില്‍
അങ്ങോട്ടു തിരിഞ്ഞാണവള്‍ കിടക്കുന്നത്; സുന്ദരി, മുപ്പത്തെട്ടുകാരി
മുഖം മാത്രം ചിരി കാണാന്‍ പാകത്തില്‍ ഇങ്ങോട്ട് തിരിച്ചുവച്ചിരിക്കുന്നു
ചുവന്ന ചുണ്ടുകള്‍, സ്ലിപ് ചെയ്ത സാരി, ചുവന്ന ബ്ലൗസ്
ദുഷ്ടാ, മതി നോക്കിയത്, മരിച്ചിരിയ്ക്കുകയാണവള്‍  

{ഇന്നു വെളുപ്പിനെ കണ്ട സ്വപ്നത്തില്‍ നിന്ന്}

സ്വപ്നം, : വിദേശത്ത് സര്‍വകലാശാലയില്‍ അദ്ധ്യാപികയായിരുന്ന അതിസുന്ദരിയായ ഒരു സ്ത്രീ 
അവരുടെ മറവിക്കാരനും അലസനും അദ്ധ്യാപകനുമായ ഭര്‍ത്താവ്
അവരുടെ സ്വകാര്യജീവിതം വീഡിയോയില്‍ പകര്‍ത്തി പുറംലോകത്ത് പ്രദര്‍ശിക്കപ്പെടുന്നു
നിഗൂഢമായി അവര്‍ മരണപ്പെടുന്നു
മരണമുറിയിലെ ദൃശ്യങ്ങള്‍
സ്വപ്നം തീരുമ്പോള്‍ അവരുടെ ചിരി മാഞ്ഞുപോയിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ