2009, ജനുവരി 13, ചൊവ്വാഴ്ച

സാമ്പത്തികമന്ദത കൊണ്ടുള്ള പത്തു പ്രയോജനങ്ങള്‍

ഒന്ന്) കഴിച്ചിട്ട് ഇറങ്ങിപ്പോരാന്‍ നേരം Coke റീഫില്‍ ചെയ്താലും സബ് വേയിലെ പട്ടേല്‍ ആന്റി തുറിച്ചുനോക്കുകയില്ല
രണ്ട്) കെ.എഫ്.സി.യില്‍ ഓര്‍ഡര്‍ ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ആപ്പിറ്റൈസര്‍ കിട്ടും (അതും പോരാഞ്ഞിട്ട് ഓരോ അഞ്ചുമിനിട്ടിലും വന്ന് കുശലം അന്വേഷിക്കേണ്ടിയിരുന്നില്ല)
മൂന്ന്) പലചരക്കുകടയിലെ അസ്സോഷിയേറ്റ്സ് നമ്മളെ കണ്ടാലുടനെ തിരിഞ്ഞുനടക്കുകയില്ല
നാല്) ടെക് സപ്പോര്‍ട്ടിന് വിളിച്ചാലും വിളിച്ചാലും കിട്ടാത്ത 1-800-ലൈന്‍ കിട്ടിത്തുടങ്ങി
അഞ്ച്) വിളിയ്ക്കിടെ ഹെല്‍പ് ലൈന്‍ കട്ടായാലും എ.ടി.&ടി. തിരിച്ചുവിളിയ്ക്കുന്നുണ്ട്
ആര്‍) പിസ്സ ഓര്‍ഡര്‍ ചെയ്യുന്നതു തന്നെ ലക്ഷുവറി ആയി കുട്ടികള്‍ കണക്കാക്കുന്നു
ഏഴ്) ചെക്കിംഗ് അക്കൗണ്ടില്‍ പണം കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു
എട്ട്) രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോള്‍ അടിച്ചാലും കാര്‍ നിര്‍ത്താതെ ഓടും
ഒന്‍പത്) 2 ജി.ബി.യുടെ രണ്ട് റാമുകള്‍ വെറും എഴുപത് ഡോളറിനു കിട്ടും.
പത്ത്) സഹപ്രവര്‍ത്തകരൊക്കെ ഇത്ര നല്ല ടീം സ്പിരിറ്റ് ഉള്ളവരാണെന്ന് ഇപ്പോഴാണ് മനസ്സിലായത്

അഞ്ചുകൊല്ലത്തിലൊരു റിസഷന്‍ എങ്കിലും വേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ