എഴുതിയെഴുതി ബുക്കര്‍ പ്രൈസ് വാങ്ങണമെന്ന് ആഗ്രഹിച്ചുവെങ്കിലും 'നമ്മളൊക്കെ മുക്കിയാല്‍ മുക്കര്‍ പ്രൈസ് പോലും കിട്ടില്ലാ'ന്ന് തിരിച്ചറിഞ്ഞ എന്നെപ്പോലെ, വലിയൊരു എഴുത്തുകാരനാകണമെന്ന് ചെറുപ്പം മുതലേ അതിയായി ആശിച്ച മറ്റൊരാള്‍ ഉണ്‍ടായിരുന്നു.
സ്കൂളില്‍ വച്ച് ക്ലാസ് ടീച്ചര്‍ അയാളോട് ചോദിച്ചു :
"വലിയൊരു എഴുത്തുകാരന്‍ എന്നാല്‍ എന്താണ് കുട്ടി ഉദ്ദേശിക്കുന്നത് ?"
അയാള്‍ പറഞ്ഞു :
"ഞാനെഴുതുന്നത് ലോകം മുഴുവന്‍ വായിക്കണം. വായിച്ചവരൊക്കെ ആവേശഭരിതരാകണം. വികാരം മൂത്ത്, ദുഖിക്കുകയും കരയുകയും ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുകയും അരിശപ്പെട്ട് അലറുകയും വേണം"
ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു. അയാള്‍ ഇന്ന് മൈക്രോസോഫ്റ്റില്‍ 'എറര്‍ മെസ്സേജ്' എഴുതുന്നു. അവിടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതില്‍ വിരലിലെണ്ണാവുന്ന ഒരാള്‍.
അതെന്തുമാകട്ടെ : മെക്സിക്കോയിലും ക്യാനഡായിലും അമേരിക്കന്‍ ഐക്യനാടുകളിലും സ്വൈന്‍ ഫ്ലൂ (പന്നിപ്പനി) പടരുന്നുവെന്ന് വാര്‍ത്ത. എന്താണീ പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ എന്നോ, എന്തൊക്കെ മുങ്കരുതലുകള്‍ എടുക്കണമെന്നോ ഒരു വാര്‍ത്തയിലും പറയുന്നില്ല.
ഗൂഗിള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തീ.. വിക്കിക്കുറിമുണ്ടു ചുറ്റീ.. നടക്കുന്ന നമ്മുടടുത്താണു കളി ! ദാ കിടക്കുന്നു ലിങ്ക്. സംഗതി സാധാരണ ഇന്‍ഫ്ലുവന്‍സ പോലെ തന്നെയാണെന്നു തോന്നുന്നു. വാക്സിനൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലായെന്നുമാത്രം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടല്ലോ.
നമ്മളൊക്കെ മുക്കിയാല്‍ മുക്കര്‍ പ്രൈസ് പോലും കിട്ടില്ലാ'ന്ന് Nagna sathyam. Ashamsakal.
മറുപടിഇല്ലാതാക്കൂആദ്യമാണ്.. വരവ് മോശായില്ല്യാ.... ഇനി ഇവിടേം വന്ന് കല്ലിടാം
മറുപടിഇല്ലാതാക്കൂ