2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

നിങ്ങളെന്നെ ലെസ്ബിയനാക്കി

സഹപ്രവര്‍ത്തകയും certifiably ബ്യൂട്ടിഫുളും ആയ ഒരു ബള്‍ഗേറിയന്‍ യുവതി കുറേക്കാലമായി ബോയ്ഫ്രണ്ട്സില്ലാതെ ജീവിക്കുകയാണ്. കാരണം തിരക്കിയപ്പോള്‍, ഏറ്റവും ഒടുവിലത്തെ (അഥവാ നാലാമത്തെ) 'ബോയ്ഫ്രണ്ടിനെ അവന്റെ വീട്ടില്‍ വച്ച് മറ്റൊരു പെണ്‍കുട്ടിയ്ക്കൊപ്പം പിടികൂടിയതുകൊണ്‍ടാണ്' എന്ന് മറുപടി കിട്ടി.

"ബോയ്ഫ്രണ്‍ട്സിനെ പലകാരണങ്ങളാല്‍ മടുത്തതുകൊണ്ട് ഇനി ഗേള്‍ഫ്രണ്ട്സിനെ മാത്രം മതിയെന്നു തീരുമാനിച്ചു" എന്നു ഉച്ചത്തിലൊരു ആത്മഗതവും. 

അത്രവരെ പോയില്ലെങ്കിലും പുരുഷനെ ഉടമയായി കാണാന്‍ തയാറല്ലാത്ത യുവതികള്‍ പുരുഷന്മാരെ ഒഴിവാക്കുന്നതിനുള്ള പല കാരണങ്ങള്‍ :

അ) സ്ത്രീകള്‍ മാത്രമായാല്‍ എവിടെയെങ്കിലും പോകുന്നതിനിടെ വഴി തെറ്റിയാല്‍ വണ്ടി നിര്‍ത്തി വഴി ചോദിക്കാന്‍ മടിക്കില്ല  

ആ) ഭാര്യ കരയുന്നതിനെ 'വാട്ടര്‍ വര്‍ക്സ്' എന്നും സ്ത്രീകള്‍ സങ്കടം പറയുന്നതിനെ 'പിറ്റി പാര്‍ട്ടി' എന്നും ഇരട്ടപ്പേരു കണ്ടുപിടിക്കുന്നത് കേള്‍ക്കേണ്ട  

ഇ) കല്യാണം കഴിഞ്ഞ് പത്തുവര്‍ഷത്തിനുള്ളില്‍ ചായക്കപ്പും സോസറും വയ്ക്കാന്‍ ടീപോയ്ക്ക് പകരം ഭര്‍ത്താവിന്റെ ടമ്മിയുടെ മുകള്വശം തന്നെ മതിയാകുന്നതു കാണേണ്ടി വരില്ല. 

ഈ) വര്‍ഷത്തിലൊരിക്കലുള്ള ഫിസിക്കല്‍ എക്സാം നടത്താന്‍ നിര്‍ബന്ധിക്കെണ്ട  

ഉ) 'ആക്ഷന്‍ കോമഡി' എന്ന ലേബലില്‍ ഇറങ്ങുന്ന പൊട്ടസിനിമകള്‍ കാണാന്‍ കമ്പനി കൊടുക്കേണ്ട. "ഹണീ, ഇറ്റീസ് ഫണ്ണി" എന്ന് ഭര്‍ത്താവ് ഓര്‍മ്മിപ്പിക്കുമ്പോഴൊക്കെ ചിരിക്കുകയും വേണ്ട  

ഊ) 'പ്രിന്‍സസ് ഡയറി'യോ 'ഫിഫ്റ്റി ഫസ്റ്റ് ഡേറ്റ്സോ' കാണാന്‍ കൊണ്ടുപോയാല്‍ തീയേറ്ററിലിരുന്നുറങ്ങില്ല  

) ഭാര്യ കാറോടിക്കുമ്പോഴൊക്കെ വലതുവശത്തിരുന്ന് പാസ്സഞ്ചര്‍ ബ്രേക്ക്(*) ചവിട്ടില്ല
(*) : imaginary brake on rider's mind  

ഏ) പുതുതായി ബാംഗ്ലൂരിലെത്തുമ്പോള്‍ കന്നഡ ഒരു വാചകം തികച്ച് അറിയില്ലെങ്കിലും കന്നഡയിലുള്ള ചീത്തകള്‍ പലതും ഉച്ചാരണപ്പിശകില്ലാതെ കാണാപാഠമാകുന്നത് കാണേണ്ട  

ഐ) fair but hairy എന്ന് പങ്കാളിയെപ്പറ്റി കുണ്ഠിതപ്പെടേണ്ടി വരില്ല  

ഒ) a mistake is not a mistake until it is caught - എന്ന attitude സഹിക്കേണ്ടി വരില്ല.  

ഓ) ടോയിലെറ്റ് സീറ്റ് ഉയര്‍ത്തിവക്കുന്നതിനു നിര്‍ബന്ധിക്കേണ്ട  

ഔ) "ചോദ്യച്ചിഹ്നം പോലെ ഷര്‍ട്ട് ഹാംഗര്‍ കൊളുത്തുകള്‍" എന്നു തുടങ്ങുന്ന കവിത സഹിക്കേണ്ടി വരില്ല.

അം) ബള്‍ഗേറിയയിലൊക്കെ നഖംകടി നിര്‍ത്താന്‍ കൈയില്‍ മുളകരച്ചു തേയ്ക്കുന്ന പതിവുണ്ടത്രേ. നഖംകടിക്കാരായ ഇന്ത്യന്‍ പുരുഷന്മാരുടെ അടുത്ത് അതും ചിലവാകില്ല. ക്രഷ്ഡ് പെപ്പര്‍ സാഷെകള്‍ പൊട്ടിച്ചു പിസ്സയുടെ മുകളില്‍ തൂവിയിരിക്കുന്നതുകണ്ടാല്‍ ചുവന്നമുളക് വെയിലത്ത് ഉണക്കാനിട്ടിരിക്കുന്നെന്നേ തോന്നൂ.  

അ:) രാത്രി വൈകി വരുന്നതുകൊണ്ട് മക്കളെ വെര്‍ട്ടിക്കല്‍ പൊസിഷനില്‍ (ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍) കാണാറില്ലാത്ത അച്ഛന്‍, നിവൃത്തികേടുകൊണ്ടെങ്ങാനും സ്കൂളില്‍ മക്കളെ പിക്ക് ചെയ്യാന്‍ ചെന്നാല്‍ ആളെ മനസ്സിലാവാതെ മക്കള്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങിവരാന്‍ മടിക്കുകയും അപരിചിതനാണെന്നു കരുതി ക്ലാസ് ടീച്ചര്‍മാര്‍ 911 വിളിക്കുകയും ചെയ്യില്ല.  

(ഓഫീസ് സംബന്ധമായി ധാരാളം യാത്ര ചെയ്യുമായിരുന്ന ഒരു കഷണ്ടിക്കാരന്‍ സഹപ്രവര്‍ത്തകന്റെ വീട്. അഛന്റെയും അമ്മയുടെയും പണ്ടത്തെ വിവാഹഫോട്ടോ കാണാന്‍ ഇടയായ മകള്‍ അമ്മയോടു ചോദിച്ചു :

"ഇതാരാണമ്മേ ഈ ഫോട്ടോയില്‍ അമ്മയുടെ കൂടെ നില്‍ക്കുന്ന സുന്ദരന്‍ ? 

അമ്മ പറഞ്ഞു : അത് അഛനാണു മോളെ" 

മകള്‍ക്ക് പുതിയൊരു സംശയം : "അപ്പോള്‍ പിന്നെ വല്ലപ്പോഴും രാത്രിയില്‍ കയറിവന്ന് വെളുപ്പിനെ ടൈ കെട്ടി ഇറങ്ങിപ്പോകുന്ന ആ കഷണ്ടിത്തലയന്‍ ആരാണമ്മേ?")


*************

അധിക പ്രേരണ - 'ദി വുമണ്‍' (2008) എന്നൊരു റീമേക്ക് സിനിമ. പൊതുവെ 'കോമഡി' എന്നൊരു ലേബലടിച്ചുകൊടുത്താല്‍ (റൊമാന്റിക് കോമഡി, ആക്ഷന്‍ കോമഡി, ..) ഏതുസിനിമയും ചിലവാകുന്ന ഹോളിവുഡില്‍ മോശമല്ലാത്തതായിട്ടും ഈ സിനിമ എങ്ങനെ വിവാദമായെന്നു കാണാന്‍ imdb - യിലെ ചര്‍ച്ചകള്‍ കാണുക.  


********  

അച്ഛന്‍ - "എടാ, നിന്നോട് ഈ ഓറഞ്ച് ജ്യൂസ് കുടിക്കാന്‍ പറഞ്ഞിട്ടെത്ര നേരമായി ? മൂത്രം വെള്ളയാകണ്ടേ! വേഗം ഒറ്റവലിക്ക് ഫിനിഷ് ചെയ്യ്"

നാലുവയസ്സുകാരന്‍ മകന്‍ - "അല്ല അച്ഛാ. ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ മൂത്രം വെള്ളയാകില്ല, മഞ്ഞയല്ലേ ആകുള്ളൂ"

7 അഭിപ്രായങ്ങൾ:

  1. പണിയായല്ലോ...
    ലൗ സ്റ്റോറി സിനിമ കാണാന്‍ പോയിട്ട് ഇഷ്ടപ്പെടാഞ്ഞിട്ട് ജാനേ ക്യോം ലോഗ് പ്യാര്‍ കര്‍തെ ഹെ പാടിയാല്‍ പണി കിട്ടും എന്ന് മനസിലായി... നോ മോര്‍ ആക്ഷന്‍ ഫിലിംസ് ഓണ്‍ലി ലൗ സ്റ്റോറീസ് :)

    മറുപടിഇല്ലാതാക്കൂ
  2. ഇത് ആദ്യമായി കാണുന്നു. കലക്കീട്ടുന്റ്റ്. പക്ഷെ ഇങ്ങനെ എഴുതിയാല്‍ മുക്കര്‍ പ്രൈസ് പ്രിഴെ പോലും കിട്ടില്ല :-)

    മറുപടിഇല്ലാതാക്കൂ
  3. നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. കഷണ്ടിക്കാരനച്ഛന്റെ കഥ ഇഷ്ടപ്പെട്ടു :-)

    മറുപടിഇല്ലാതാക്കൂ
  5. ശ്രീഹരീ : ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക്, മനശ്ചാഞ്ചല്യം ണ്ടാക്കാന്‍ പറ്റീലോ. തൃപ്തിയായി.

    അരീക്കോടാ : എഴുതണതെന്തെന്ന് എഴുതണാള്‍ക്കന്നെ നിശ്ചയല്യ. ന്നിട്ടാണ് വായിക്കണോര്‍ക്ക്.

    ശ്രീവല്ലഭാ : ആ തിരിച്ചറിവില്‍ നിന്നാണല്ലോ ഇതിന്റെ തുടക്കം.

    കുമാരാ : എനിക്കും.

    ബുള്‍ ബുള്‍ : നന്ദീണ്ട്. കഷണ്ടിക്കാരനെ അറിയിക്കുന്നുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. ഈ ബ്ലൊഗു അഗ്രിഗേറ്ററീന്നു മാറ്റാനെന്താ ഒരു വഴി ! ഫാര്യ കാണാതിരിക്കാനാണേ :)

    പോസ്റ്റിഷ്ടായീട്ടോ

    മറുപടിഇല്ലാതാക്കൂ