പുകയടി ഉപേക്ഷിക്കുന്നത്ര കഠിനമല്ല മറ്റൊരു പുതുവര്‍ഷ പ്രതിജ്ഞയും..
പുതുവര്‍ഷം ഒരൊന്നൊന്നര മാസം പിന്നിടുമ്പോള്‍ എടുത്ത പ്രതിജ്ഞകള്‍ എത്രയെത്രയെണ്ണം ചീറ്റിക്കാണും. ചീറ്റാത്തത് എന്തെങ്കിലുമുണ്ടെങ്കില്‍ കൃത്യം ഒന്നര മാസത്തിനുശേഷം വാലന്റൈന്‍സ് ഡേയ്ക്ക് ചീറ്റിക്കിട്ടും. (സൂക്ഷിക്കുക ! അടുത്ത വെള്ളിയാഴ്ച ഒരു പതിമൂന്നാം തിയതിയാണ്. തൊട്ടു പിന്നാലെ വാലന്റൈന്‍സ് ഡേയും)
കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി എടുക്കാന്‍ പറ്റിയ ഒരേയൊരു പ്രതിജ്ഞയേ ഉള്ളൂ : പുതുവത്സരപ്രതിജ്ഞയേ എടുക്കാതിരിക്കുക. അത് ചീറ്റില്ല.
സാമ്പത്തികമന്ദത വന്നതുകൊണ്ട് മേളിലെഴുതിയ പലതും പ്രതിജ്ഞയൊന്നും കൂടാതെ തന്നെ നടപ്പിലായി. ഇതൊക്കെ ഇത്രയെളുപ്പമാണെന്ന് ആരറിഞ്ഞു !
ഇപ്പോള്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ രണ്ടുതരം വെജിറ്റേറിയന്മാരുണ്ട് :
ഒന്ന്) ജാത്യാലേ പച്ചക്കറി കഴിക്കുന്നവര്‍ - കോഴി, ആട്, പോത്ത് തുടങ്ങി ഭക്ഷണമാകേണ്ടവ തിന്നുന്ന 'സംഗതികളെ' മാത്രം തിന്നുന്നവര്‍.
രണ്ട്) പരിവര്‍ത്തിത സസ്യഭുക്കുകള്‍ - ഇവരും പച്ചക്കറികളേ കഴിക്കൂ, പക്ഷെ ഇറച്ചി കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ ഇപ്പോള്‍ പാങ്ങില്ലാത്തതുകൊണ്ടാണെന്നു മാത്രം.
മഹാശിവരാത്രിനാളില്‍ വിശപ്പും ദാഹവും മൂലം വലഞ്ഞ ഒരു ഗുജറാത്തി ഉച്ചയ്ക്ക് ജിമ്മി ജോണ്‍സില്‍ എത്തി ഓര്‍ഡര്‍ ചെയ്തു :
"ഒരു 8 ഇഞ്ച് സബ് തരൂ... നോ മീറ്റ്, നോ എഗ്ഗ്, നോ ചീസ്, നോ ഫിഷ്, നോ ഒനിയന്‍സ്, നോ ഗാര്‌ലിക്".
ഓര്‍ഡര്‍ എടുത്ത ഹിസ്പാനിക് യുവതി അഞ്ചര രൂപ വാങ്ങി പെട്ടിയിലിട്ട ശേഷം എട്ടിഞ്ചു വീതം നീളമുള്ള രണ്ടു ബ്രെഡ്ഡ് കഷണങ്ങള്‍ എടുത്തുകൊടുത്തിട്ടു ചോദിച്ചു :
"എനിതിന്‍ എല്‍സ് ?"
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂബൂലൊകത്തെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്ക് ആണ് ഭക്ഷണം..! എന്ത് കഴിക്കാം എന്ത് പാടില്ല എന്നൊക്കെ ..(ഇന്നു ഞാന്‍ വായിക്കുന്ന മൂന്നാമത്തെ പോസ്ടാ..)
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ് ..ലാസ്റ്റ് ജോക്കും കലക്കി :)