മൃഗശാല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മൃഗശാല എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 മാർച്ച് 17, ചൊവ്വാഴ്ച

മൃഗശാലയിലെ പുതിയ ജോലിക്കാരന്‍

"നീയറിഞ്ഞോടീ! നഗരാതിര്‍ത്തിയിലെ മൃഗശാലയില്‍ കൂടുകള്‍ കഴുകി വൃത്തിയാക്കാന്‍ വരുന്ന ചെറുപ്പക്കാരന് നന്നായി കമ്പ്യൂട്ടര്‍ അറിയാമത്രേ!"

"ഉവ്വോ?"

"ഉം. എന്തെങ്കിലും സഹായം വേണ്ടപ്പൊഴൊക്കെ അയാള്‍ കാര്യാലയത്തിനുള്ളില്‍ വന്ന് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറുമൊക്കെ നന്നാക്കിക്കൊടുക്കുമത്രേ! ഇവരൊക്കെയല്ലേ കുപ്പത്തൊട്ടിയിലെ മാണിക്യങ്ങള്‍ ?"

"ഉവ്വ! മാന്ദ്യത്തില്‍ പണി പോയ ഏതെങ്കിലും എച് വണ്‍ ബി ക്കാരനായിരിക്കും"


വൈക്കത്തപ്പനേ, ഇതെഴുതീന്ന് വച്ചെന്റെ പണി കളയിക്കല്ലേ. ഗാര്‍ബേജില്‍ കളയാന്‍ വച്ച ട്യൂണ സാന്‍ഡ് വിച്ച് തിന്നാന്‍ പോയാല്‍ പണി പോകുന്ന കാലമാണേ.

.